Posts

മംഗളവാർത്തക്കാലം: ഒന്നാം ഞായർ

Bild
  മംഗളവാർത്തക്കാലം: ഒന്നാം ഞായർ ലൂക്കാ 1:5-25  മംഗളവാർത്തകാലം ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും കാലമാണ്. ക്രിസ്തുവിന്റെ ജനനതിരുനാൾ ഘോഷിക്കാനുള്ള ഒരുക്കവും കാത്തിരിപ്പും ആണിത്. യഹൂദർ അനേക വർഷങ്ങൾ മിശിഹായുടെ അഥവാ രക്ഷകന്റെ വരവിനായി കാത്തിരുന്നപോലെ ഇരുപത്തിയഞ്ചു ദിവസങ്ങൾ പ്രത്യേക പ്രാർത്ഥനയോടും ഒരുക്കത്തോടും കൂടി ക്രൈസ്തവർ മംഗളവാർത്താക്കാലത്ത് ക്രിസ്തുമസിന് ഒരുങ്ങുകയും സന്തോഷത്തോടും പ്രതീക്ഷയോടുംകൂടി രക്ഷകനെ കാത്തിരിക്കുകയും ചെയ്യുന്നു.  ക്രിസ്തുവിന്റെ ജനനത്തിരുനാൾ ആഘോഷിക്കാനുമുള്ള ഈ ഒരുക്കത്തിന്റെ 25 ദിവസങ്ങളെ 25 നോമ്പായി നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും കാലമായി ക്രൈസ്തവർ പരമ്പരാഗതമായി ആചരിക്കുന്നു.    ആല്മീയ ഒരുക്കമായാണ് പലരും ഉപവസിക്കുക. ചിലർ അതൊരു ത്യാഗമായി കരുതുന്നു. എല്ലാ ദിവസവും മേശപ്പുറത്തു ഭക്ഷണം കിട്ടുന്നവന് ഒരു ദിവസം അതുപേക്ഷിക്കുന്നതു ത്യാഗം തന്നെയാണ്. ഈ ത്യാഗം സഹിക്കുന്നവരെ ആദരിക്കുന്നു. എന്നാൽ എല്ലാ ദിവസവും വയറു നിറച്ചു ഭക്ഷണം കിട്ടാത്തവർക്ക് എന്തുപവാസം? അവർക്ക് എന്നും ഉപവാസമല്ലേ? അപ്പോൾ ഒരു നേരം അവരെ വിഭവസമൃദ്ധമായ ഭക്ഷണം നൽകി ആദരിക...